കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2010-2011-ലെ കേന്ദ്രതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 17-നു ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടത്തും. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വിജ്ഞപ്തി പ്രസംഗം നടത്തും. യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഗള്‍ഫ് കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ടു മേഖല സമ്മേളനങ്ങള്‍ കേരളത്തില്‍ നടത്തും. 24 നു വെട്ടിക്കല്‍ സെന്റ് തോമസ് ദയറയിലും 31-നു ആയൂര്‍ ഇളമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററിലുമാണ് സമ്മേളനങ്ങള്‍. "സമാധാനത്തിന്റെ വൈരുധ്യാത്മികത" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറുകള്‍ സംഘടിപ്പിക്കും. അബുദാബി സെന്റ് ജോര്‍ജ്ജ് യൂണിറ്റിന്റെ സഹകരണത്തിലും കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും അഖില മലങ്കര അടിസ്ഥാനത്തില്‍ ക്വിസ് മത്സരം നടത്തും. ഒന്നാം സ്ഥാനത്തിനു 20000 രൂപയും ഗള്‍ഫ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള അവസരവും രണ്ടാം സ്ഥാനത്തിനു 15000 രൂപയും മൂന്നാം സ്ഥാനത്തിനു 10000 രൂപയും ലഭിക്കും. ഈ വര്‍ഷത്തെ വിവിധ കര്‍മ പരിപാടികള്‍ക്ക് 17-നു ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നല്‍കുന്നതാണെന്നു കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ വര്‍ഗീസ് അറിയിച്ചു
No comments:
Post a Comment