Thursday, July 15, 2010

പരിസ്ഥിതി പരിപാലനം ക്രൈസ്തവധര്‍മ്മവും ശുശ്രൂഷയുമായി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണെന്ന്

ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ളീമീസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേര്‍ന്ന പരിസ്ഥിതി സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഭ്രാസന, ഇടവക, സ്ഥാപന തലങ്ങളില്‍ ഒരു ശുശ്രൂഷ എന്ന നിലയില്‍ പരിസ്ഥിതി പരിപാലനം ലക്ഷ്രമാക്കി ഇക്കോക്ളബുകള്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ആരാധനയുടെ പാരിസ്ഥിതിക മാനത്തെക്കുറിച്ച് പഠനത്തിനും, കര്‍മ്മപദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും യാഥാക്രമം ഫാ. പി. എ. ഫിലിപ്പ്, ഡോ. എം. ജോര്‍ജ്ജ് എന്നിവര്‍ കണ്‍വീനര്‍മാരായി ഉപസമിതികള്‍ രൂപീകരിച്ചു. കമ്മീഷന്‍ ലെയ്സണ്‍ ഓഫീസറായി ഫാ. യൂഹാനോന്‍ ജോണിനെ തെരഞ്ഞടുത്തു. ഫാ. എം. സി. കുരാക്കോസ്, ഫാ. ബിജു മാത്യുസ്, പ്രൊഫ. വി. റ്റി. തോമസ്, ഡോ. ജോര്‍ജ്ജ്് കോശി, ടി.കെ. പത്രോസ് കോളിയാടി എന്നിവര്‍ പ്രസംഗിച്ചു. സഭാ സംബന്ധമായ പരിപാടികളില്‍ ഫ്ളെക്സ്, പ്ളാസ്റിക് എന്നിവയുടെയും, ശവസംസ്ക്കാരവേളയില്‍ സിന്തെറ്റിക് ശോശപ്പയുടെയും ഉപയോഗം നിരുത്സാഹപ്പെടുത്താനും, തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു

No comments:

Post a Comment