Friday, July 23, 2010
Friday, July 16, 2010
Thursday, July 15, 2010
പരിസ്ഥിതി പരിപാലനം ക്രൈസ്തവധര്‍മ്മവും ശുശ്രൂഷയുമായി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണെന്ന്
ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ളീമീസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേര്‍ന്ന പരിസ്ഥിതി സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഭ്രാസന, ഇടവക, സ്ഥാപന തലങ്ങളില്‍ ഒരു ശുശ്രൂഷ എന്ന നിലയില്‍ പരിസ്ഥിതി പരിപാലനം ലക്ഷ്രമാക്കി ഇക്കോക്ളബുകള്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ആരാധനയുടെ പാരിസ്ഥിതിക മാനത്തെക്കുറിച്ച് പഠനത്തിനും, കര്‍മ്മപദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും യാഥാക്രമം ഫാ. പി. എ. ഫിലിപ്പ്, ഡോ. എം. ജോര്‍ജ്ജ് എന്നിവര്‍ കണ്‍വീനര്‍മാരായി ഉപസമിതികള്‍ രൂപീകരിച്ചു. കമ്മീഷന്‍ ലെയ്സണ്‍ ഓഫീസറായി ഫാ. യൂഹാനോന്‍ ജോണിനെ തെരഞ്ഞടുത്തു. ഫാ. എം. സി. കുരാക്കോസ്, ഫാ. ബിജു മാത്യുസ്, പ്രൊഫ. വി. റ്റി. തോമസ്, ഡോ. ജോര്‍ജ്ജ്് കോശി, ടി.കെ. പത്രോസ് കോളിയാടി എന്നിവര്‍ പ്രസംഗിച്ചു. സഭാ സംബന്ധമായ പരിപാടികളില്‍ ഫ്ളെക്സ്, പ്ളാസ്റിക് എന്നിവയുടെയും, ശവസംസ്ക്കാരവേളയില്‍ സിന്തെറ്റിക് ശോശപ്പയുടെയും ഉപയോഗം നിരുത്സാഹപ്പെടുത്താനും, തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു
Wednesday, July 14, 2010
Youth League
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2010-2011-ലെ കേന്ദ്രതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 17-നു ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടത്തും. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വിജ്ഞപ്തി പ്രസംഗം നടത്തും. യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഗള്‍ഫ് കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ടു മേഖല സമ്മേളനങ്ങള്‍ കേരളത്തില്‍ നടത്തും. 24 നു വെട്ടിക്കല്‍ സെന്റ് തോമസ് ദയറയിലും 31-നു ആയൂര്‍ ഇളമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററിലുമാണ് സമ്മേളനങ്ങള്‍. "സമാധാനത്തിന്റെ വൈരുധ്യാത്മികത" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറുകള്‍ സംഘടിപ്പിക്കും. അബുദാബി സെന്റ് ജോര്‍ജ്ജ് യൂണിറ്റിന്റെ സഹകരണത്തിലും കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും അഖില മലങ്കര അടിസ്ഥാനത്തില്‍ ക്വിസ് മത്സരം നടത്തും. ഒന്നാം സ്ഥാനത്തിനു 20000 രൂപയും ഗള്‍ഫ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള അവസരവും രണ്ടാം സ്ഥാനത്തിനു 15000 രൂപയും മൂന്നാം സ്ഥാനത്തിനു 10000 രൂപയും ലഭിക്കും. ഈ വര്‍ഷത്തെ വിവിധ കര്‍മ പരിപാടികള്‍ക്ക് 17-നു ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നല്‍കുന്നതാണെന്നു കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ വര്‍ഗീസ് അറിയിച്ചു